പത്തനംതിട്ട: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്. അടൂർ ഏനാത്ത് അർദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബസ് യാത്രക്കാരായ 21 പേർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |