ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ ഡയറി ഫാമിലുണ്ടായ തീപിടിത്തത്തിൽ 20 പശുക്കൾ ചത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.25 ന് രോഹിണിയിലെ സവ്ദ ഗ്രാമത്തിലായിരുന്നു സംഭവം. ഏഴ് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.