SignIn
Kerala Kaumudi Online
Saturday, 27 April 2024 10.39 AM IST

പുതിയ കാമുകനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരം; ആറുവയസിന് ഇളയ കാമുകന് വേദിയിൽ വച്ച് ചുംബനം, സമ്മാനം ബി എം ഡബ്ല്യു, ചിത്രങ്ങൾ കാണാം

rakhi

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ തന്റെ പുതിയ കാമുകനെ പരിചയപ്പെടുത്തിയിരുക്കുകയാണ് ഡാൻസറും അവതാരികയും കൂടിയായ രാഖി.

'എന്റെ പ്രണയം, എന്റെ ജീവിതം' എന്ന കുറിപ്പോടെ കാമുകനുമൊത്തുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. മൈസൂര്‍ സ്വദേശിയായ ആദില്‍ ഖാന്‍ ദുറാനിയാണ് രാഖിയുടെ പുതിയ കാമുകന്‍. ഒരു പുരസ്‌കാര ദാന ചടങ്ങിനിടെയാണ് ആദിലിനെ താരം പരിചയപ്പെടുത്തിയത്.

rakhi

കാമുകനെ രാഖി വീഡിയോ കോൾ ചെയ്യുകയും ഫോണിലൂടെ അദ്ദേഹത്തെ ചുംബിക്കുകയും ചെയ്‌തു. മുൻപും പലതവണ താരത്തിന്റെ പ്രണയം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഈയടുത്താണ് രാഖി വിവാഹമോചിതയായത്.

റിതേഷ് സിംഗുമായുള്ള ബന്ധമാണ് താരം വേർപെടുത്തിയത്. 43 വയസുകാരിയായ രാഖിയേക്കാള്‍ ആറു വയസ് കുറവാണ് പുതിയ കാമുകനായ ആദിലിന്. റിതേഷുമായി പിരിഞ്ഞതിന് പിന്നാലെ തന്നെ വിഷാദരോഗം ബാധിച്ചുവെന്ന് താരം പറഞ്ഞു. ആദിലിനെ ദെെവം കൊണ്ടുതന്നതാണെന്നും തനിക്ക് ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു.

rakhi

'പരിചയപ്പെട്ട് ഒരു മാസത്തിനുള്ളിൽ ആദിൽ എന്നെ പ്രൊപ്പോസ് ചെയ്‌തു. എനിക്ക് ആദിലിനേക്കാള്‍ ആറു വയസ് കൂടുതലുണ്ട്. എനിക്ക് പ്രണയത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ആദിലിന് പ്രശ്‌നമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് പേടിയുണ്ട്.

എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. ആദിലിന്റെ കുടുംബത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. ഇവർ എന്നെ അംഗീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ' - രാഖി പറഞ്ഞു.

rakhi

rakhi

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAKHI SAWANT, ACTRESS, RAKHI, LOVER, BIGG BOSS STAR, BIGG BOSS, BIGG BOSS MALAYALAM, BIGG BOSS HINDI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.