ശ്രീനഗർ: ജമ്മു- ശ്രീനഗർ ദേശീയപാതയിലെ രംബാൻജില്ലയിൽ ഖൂനി നല്ലായിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് വീണ് ഒരു തൊഴിലാളി മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 12 തൊഴിലാളികളിൽ മൂന്നു പേരെ രക്ഷിച്ചു.
വെള്ളിയാഴ്ച രാത്രി പത്തോടെ പതിനഞ്ചോളം തൊഴിലാളികൾ ജോലിയിൽ ഏർപ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. പത്ത് പേർ ഇതിനുള്ളിൽ കുടുങ്ങി. തുരങ്കത്തിന്റെ തുടക്കഭാഗത്തുള്ള തൊഴിലാളികളെമാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്.
തുരങ്കത്തിന്റെ 30-40 മീറ്റർ ഉള്ളിലായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |