കൊളംബോ : ശ്രീലങ്കയിൽ 9 പാർലമെന്റ് അംഗങ്ങൾ കൂടി ക്യാബിനറ്റ് മന്ത്രിമാരായി ചുമതലയേറ്റു. ഇന്നലെ രാവിലെ കൊളംബോയിൽ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ ഔദ്യോഗിക വസതിയിലായിരുന്നു സത്യപ്രതിജ്ഞ. നിമൽ സിരിപാല ഡിസിൽവ ( ഷിംപ്പിംഗ്, തുറമുഖം, ഏവിയേഷൻ ), സുഷിൽ പ്രേമജയന്ത് ( വിദ്യാഭ്യാസം ), കെഹെലിയ രംബുക്വെല്ല ( ആരോഗ്യം ), വിജയദാസ രാജപക്ഷെ ( നീതി, ജയിൽ, ഭരണഘടനാ പരിഷ്കാരം ), ഹരിൻ ഫെർനാണ്ടോ ( ടൂറിസം ), രമേശ് പതിരാന ( പ്ലാന്റേഷൻ ), മനുഷ നനയാക്കര ( തൊഴിൽ ), നലിൻ ഫെർണാണ്ടോ ( വാണിജ്യം, ഭക്ഷ്യസുരക്ഷ ), തിരൻ അല്ലെസ് ( പൊതുസുരക്ഷ ) എന്നിവരാണ് ചുമതലയേറ്റത്. നേരത്തെ, മേയ് 14ന് നാല് മന്ത്രിമാർ റനിൽ വിക്രമസിംഗെ മന്ത്രിസഭയിൽ അധികാരമേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |