ലണ്ടൺ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് തകർപ്പൻ ജയം നേടി തരംതാഴ്ത്തിലിൽ നിന്ന് രക്ഷപ്പെട്ട് എവർട്ടൺ. പതിനാറാം സ്ഥാനത്താണ് നിലവിൽ എവർട്ടൺ. പ്രിമിയർ ലീഗിൽ ഇനി എല്ലാ ടീമുകൾക്കും ഓരോ മത്സരം വീതമാണ് ഉള്ളത്. മൈക്കേൽ കേൻ, റിച്ചാർലിസൺ, കാൾവർട്ട് ലെവിൻ എന്നിവരാണ് എവർട്ടണായി ലക്ഷ്യം കണ്ടത്. മതേയയും അയ്യൂവുമാണ് ക്രിസ്റ്രലിന്റെ സ്കോറർമാർ.
അതേസമയം മറ്റൊരു മത്സരത്തിൽ ചെൽസിയെ ലെസ്റ്റർ 1-1ന് സമനിലയിൽ തളച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |