തിരുവനന്തപുരം: ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാലുപേർ വലിയതുറ പൊലീസിന്റെ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശികളായ സുജിൽ (22 ), റയാൻ ഇസ്‌മായിൽ (19 ), സെയ്ദ് അൻവർ (21 ), രാജ്‌കുമാർ (23 ) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.
മയക്കുമരുന്ന് വില്പന നടത്തിക്കിട്ടുന്ന പണം ഉപയോഗിച്ച് ബാംഗ്ലൂരിലെ സുഖവാസ കേന്ദ്രങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി. അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളുടെ കൈയിൽ നിന്ന് 14.50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്‌തു.