മട്ടാഞ്ചേരി: ചൈനയിൽ നടക്കുന്ന 19-ാം ഏഷ്യൻ ഗെയിംസിൽ വള്ളംകളി മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസർ കെ.വി ശാലിനി. 2018 ൽ പൊലീസ് സേനയുടെ വനിതാ വിഭാഗത്തിൽ നെഹ്റു ട്രോഫി മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. 2019 ൽ നടന്ന നെഹ്റു ട്രോഫി മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനവും ശാലിനി അംഗമായ ടീം നേടി. ഏപ്രിലിൽ പുന്നമടയിൽ നടന്ന നാഷണൽ ഗെയിംസിൽ ശാലിനി അംഗമായ വനിതാ ടീം രണ്ട് വെള്ളി മെഡലുകൾ നേടി. ഈ പ്രകടനം കണ്ടാണ് ശാലിനിയെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |