തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. സ്വരാജ് തൃക്കാക്കര പൊലീസിന് പരാതി നൽകി. വീഡിയോ ആദ്യം സ്റ്റീഫൻ ജോൺ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |