ഒരു റഷ്യക്കാരൻ ആയതിൽ ഞാൻ ലജ്ജിക്കുന്നു. പറഞ്ഞത് ഒരു റഷ്യക്കാരൻ തന്നെ, റഷ്യയുടെ യു.എന്നിലെ അംബാസിഡർ. ഞെട്ടലോടെയാണ് യു.എന്നിലെ മറ്റു പ്രതിനിധികൾ അത് കേട്ടതും. റഷ്യയുടെ തകർച്ചയുടെ മറ്റൊരു മുഖം ആയി ആ ശബ്ദം.
റഷ്യയ്ക്ക് അടിമുടി തകർച്ചയാണ് യുദ്ധം നൽകിയത്. ആദ്യം പല രാജ്യങ്ങളും റഷ്യയ്ക്ക് എതിരെ തിരിഞ്ഞു പിന്നെ പല പ്രമുഖ കമ്പനികളും... അങ്ങനെ ആദ്യം റഷ്യക്ക് എതിരെ തിരിഞ്ഞത് മെക്ഡോണാൾഡ് ആയിരുന്നു, ഇപ്പോഴിത മറ്റൊരു കമ്പനി കൂടെ റഷ്യക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. മാത്രമല്ല, റഷ്യക്കാരനാണ് എന്നതിൽ ലജ്ജിക്കുന്നു എന്ന് അറിയിച്ചു കൊണ്ട് റഷ്യയുടെ യു.എൻ അംബാസിഡർ രാജിവക്കുകയും ചെയ്തു. അതുകൊണ്ട് ഒന്നും തീർന്നില്ല. യുദ്ധത്തിന് എതിരെ സെയിന്റ് പീറ്റേഴ്സ് ബർഗിൽ ആയിരങ്ങൽ തെരുവിൽ ഇറങ്ങി. റഷ്യയുടെ യുക്രെയിൻ അധിനിവേശം മൂന്നു മാസം കടക്കുമ്പോൾ ലോക രാജ്യങ്ങൾക്ക് ഇടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ് റഷ്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |