വിമാനത്തിലെ കോക്ക്പിറ്റിൽ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട പൈലറ്റ് പരിശീലകനെതിരെ നടപടിയെടുത്ത് അധികൃതർ. ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പരിശീലകനെ ഫ്ലൈറ്റ് സ്കൂൾ അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. യുവതിയെയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
റഷ്യയിലെ റിയാസെൻ മേഖലയിലാണ് വിവാദ സംഭവം. റഷ്യയിലെ സാസോവോ ഫ്ലൈറ്റ് സ്കൂൾ ഓഫ് സിവിൽ ഏവിയേഷനിലെ പരിശീലകനാണ് 21കാരിയായ വിദ്യാർത്ഥിനിയുമായി കോക്ക്പിറ്റിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. 28കാരനായ ഇയാൾ വിവാഹിതനാണ്. സെക്സിനായി വിദ്യാർത്ഥിയെ ഇയാൾ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ആദ്യം വിസമ്മതിച്ച വിദ്യാർത്ഥിനി കൂടുതൽ സമയം വിമാനം പറത്താൻ അനുവദിക്കാമെന്ന് പറഞ്ഞതോടെ ശാരീരിക ബന്ധത്തിന് സമ്മതിക്കുകയായിരുന്നു.വിമാനം ഓട്ടോപൈലറ്റ് മോഡിൽ ആക്കിയിട്ടായിരുന്നു ഇവർ ലൈംഗികബന്ധത്തിലേർപ്പെട്ടത്. ഇതിന്റെ വീഡിയോയും ഇവർ റെക്കാഡ് ചെയ്തു.
എന്നാൽ വീഡിയോ ലീക്കാവുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. .യുവതിയുടെ സഹപാഠികളിൽ നിന്നാണ് വീഡിയോ ചോർന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |