SignIn
Kerala Kaumudi Online
Saturday, 21 September 2024 5.44 AM IST

'അറിവിന്റെ ചക്രവാളം' പ്രകാശനം

Increase Font Size Decrease Font Size Print Page
book

കൊല്ലം: എഴുത്തുകാരനും സഹകരണ വകുപ്പ് ഓഡിറ്റ് അസി. ഡയറക്ടറുമായ ടി.ടി. ഹരികുമാറിന്റെ അറിവിന്റെ ചക്രവാളം എന്ന ലേഖനസമാഹാരം നിരൂപകൻ ഡോ. പ്രസന്നരാജൻ പ്രകാശനം ചെയ്തു. മൗലികതയുള്ള എഴുത്തുകാരനാണ് ടി.ടി. ഹരികുമാറെന്ന് പ്രസന്ന രാജൻ പറഞ്ഞു.

എഴുതാൻ വേണ്ടി എഴുതുന്നയാളല്ല ഹരികുമാർ. സമൂഹത്തേക്കുറിച്ചുള്ള ചിന്തയും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ മനസിനെ നിരന്തരം എഴുതാൻ പ്രേരിപ്പിക്കുന്നു. പ്രമുഖ നിരൂപകർക്കും ഗവേഷക വിദ്യാർത്ഥികൾക്കും കണ്ടെത്താൻ കഴിയാത്ത മലയാള സാഹിത്യത്തിലെ ഭ്രാന്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അദ്ദേഹം പഠനത്തിന് തയ്യാറായി. പി. പത്മരാജൻ, എസ്. ജാനകി അടക്കമുള്ള പല പ്രതിഭകളെക്കുറിച്ചുമുള്ള ടി.ടി.ഹരികുമാറിന്റെ നിരീക്ഷണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.

ലളിതമായ തത്വചിന്തകളും അദ്ദേഹം ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. സാഹിത്യ ഗവേഷകർക്ക് കൂടുതൽ ആഴത്തിലുള്ള പഠനത്തിന് നിരവധി വിഭവങ്ങളും ചിന്തകളും നിറഞ്ഞതാണ് അറിവിന്റെ ചക്രവാളം എന്ന ലേഖന സമാഹാരമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാക്കട കാമ്പിശേരി ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പി.എസ്. സുരേഷ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സഹകരണ വകുപ്പ് ജോ. ഡയറ്കടർ വി.എസ്.ലളാതാംബിക ദേവി ആശംസ നേർന്നു. മോഹനശർമ്മ സ്വാഗതവും ടി.ടി.ഹരികുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.