SignIn
Kerala Kaumudi Online
Thursday, 26 September 2024 4.54 AM IST

കോമളം കടവിൽ കടത്തുവള്ളമായി

Increase Font Size Decrease Font Size Print Page
1

മല്ലപ്പള്ളി : വെള്ളപ്പൊക്കത്തിൽ അപ്രോച്ച് റോഡ് ഒലിച്ചുപോയി കോമളം പാലത്തിലൂടെയുള്ള യാത്ര മുടങ്ങിയതിനാൽ താത്കാലിക സംവിധാനം എന്ന നിലയിൽ കടത്തുവള്ളം ഒരുക്കി.

കഴിഞ്ഞ ഏഴുമാസമായി പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. താത്ക്കാലിക പാലം ഒരുക്കുന്നതിലും അധികൃതർ പരാജയപ്പെട്ട സാഹചര്യത്തിൽ പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലാണ് കടത്തുവള്ളം ഏർപ്പെടുത്തിയത്. വള്ളം മാസവാടകയ്ക്ക് എടുത്ത് രണ്ട് തുഴച്ചിൽക്കാരെയും നിയമിച്ചിട്ടുണ്ട്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനാൽ കുട്ടികൾക്കും ഇത് ഉപകാരപ്പെടും. യാത്രാക്കാർക്ക് ആവശ്യത്തിന് ലൈഫ് ജാക്കറ്റും ക്രമീകരിച്ചിട്ടുണ്ട്. വള്ളം കടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷനായിരുന്നു. അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹൻ, സത്യൻ.കെ, മനുഭായ് മോഹൻ, ജ്യോതി.പി, ബെൻസി അലക്സ്, എബി മേക്കരിക്കാട്ട്, രതീഷ് പീറ്റർ, ജോളി റജി, മോളിക്കുട്ടി ഷാജി, മനു ടി.ടി, ഗീതാശ്രീകുമാർ, റെജി ചാക്കോ, കോശി പി.സഖറിയാ, റെജി പോൾ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.