സിംഗപ്പൂർ സിറ്റി:മലിനജലം, മൂത്രം എന്നിവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ശുദ്ധജലം ഉപയോഗിച്ച് ബിയർ നിർമ്മിച്ച് സിംഗപ്പൂർ കമ്പനിയായ ബ്രൂവെർക്സ്.
ന്യുബ്ര്യൂ എന്ന ബ്രാൻഡിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ബിയറിന്റെ രുചിതന്നെയാണിതിനും.
ന്യൂബ്രയൂവിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും നെവാട്ടറാണ്.
കുടിവെള്ളമായി ഉപയോഗിക്കാനും ബിയർ നിർമ്മാണത്തിനും യോഗ്യമെന്ന് ലാബ് പരിശോധനകളിൽ നിരവധി തവണ തെളിയിച്ചിട്ടുള്ള ബ്രാൻഡാണ് നെവാട്ടർ.
ഏപ്രിൽ എട്ടിനാണ് ബിയർ അവതരിപ്പിച്ചത്. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താൻ ഇത്തരം ആശയങ്ങൾ സഹായകമാകുമെന്നാണ് രാജ്യത്തെ ജലസേചന വകുപ്പിന്റെ നിഗമനം.
മലിന ജലം ശുദ്ധീകരിച്ച് ബിയർ നിർമ്മിക്കുന്ന കമ്പനികൾ സിംഗപ്പൂരിൽ വേറെയും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |