SignIn
Kerala Kaumudi Online
Thursday, 19 September 2024 2.43 AM IST

ഈയൊരു കാരണം കൊണ്ട് ചെറുപ്പക്കാരേക്കാൾ മികച്ചത് പ്രായമായവർ; ഇരുപത്തിയൊന്ന് വയസിന് മൂത്ത ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് യുവതിയുടെ തുറന്നുപറച്ചിൽ

Increase Font Size Decrease Font Size Print Page
romance

പങ്കാളികൾ തമ്മിൽ ഒരുപാട് വയസിന്റെ വ്യത്യാസം വരികയാണെങ്കിൽ അവർ പല തരത്തിലുള്ള വിമർശനങ്ങൾക്കും ഇരയാകാറുണ്ട്. ഭർത്താവിനാണ് പ്രായം കൂടുതലെങ്കിൽ കൂടെയുള്ളത് അച്ഛനാണോയെന്ന് ഭാര്യയോട് ചോദിക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്.

ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളയാളാണ് അമേരിക്കയിലെ കൊളറാഡോയിൽ താമസിക്കുന്ന കാറ്റ് ലിയോൺസ് ബെർഗ് (34) എന്ന യുവതി. ഭർത്താവ് റോബ്രെക് ബെർഗ് തന്നേക്കാൾ ഇരുപത്തിയൊന്ന് വയസിന് മൂത്തതാണെന്ന് യുവതി പറയുന്നു. ഇരുവരും മൂന്ന് വർഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്. ഏഴ് മാസം മുമ്പായിരുന്നു വിവാഹം.

മുൻ സൈനികനായ റോബ്രെക് അഡൽറ്റ് പരസ്യങ്ങളുടെയും മറ്റും മോഡലാണ്. കാറ്റ് ലിയോൺസ് കണ്ടന്റ് ക്രീയേറ്ററുമാണ്. സുഹൃത്തുക്കളും തന്റെ കുടുംബവുമൊക്കെ ഞങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നു. അവരിൽ നിന്ന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ റോബ്രെകിന്റെ കുടുംബം ഞങ്ങളുടെ സ്‌നേഹത്തെ അംഗീകരിച്ചു.

സോഷ്യൽ മീഡിയയിൽ നിന്നും വിമർശനങ്ങൾ നേരിട്ടു. എന്നാൽ പ്രായവ്യത്യാസം ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമായി വന്നതേയില്ല. അവൻ പ്രായമുള്ളവനാണെന്ന വസ്തുത ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ എപ്പോഴും മുതിർന്ന പുരുഷന്മാരെയാണ് ഇഷ്ടപ്പെടുന്നത്.

'പ്രായമായ പുരുഷന്മാരുമായുള്ള ലൈംഗികബന്ധം വളരെ അതിശയകരമാണ്, കാരണം അവർ വളരെ ആർദ്രതയുള്ളവരാണ്. ചെറുപ്പക്കാർ ഒരുപാട് പോൺ സിനിമകൾ കാണുകയും, ആവേശഭരിതരാകുകയും ചെയ്യുന്നു. അതിനാൽത്തന്നെ സെക്സ് പെട്ടെന്ന് അവസാനിക്കും. പക്ഷേ ഞങ്ങൾ എപ്പോഴും കിടക്കയിൽ സാഹസികരാണ്.'

എന്നിരുന്നാലും, ഒരുപാട് പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ആരോഗ്യം പരിഗണിക്കണമെന്നും യുവതി നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, AGE GAP LOVE, WIFE, HUSBAND, SEX LIFE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.