തിരുവല്ല: മാർത്തോമ്മ കോളേജ് സ്റ്റേഡിയത്തിൽ നടന്ന 41ാം മത് സംസ്ഥാന സബ് ജൂണിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല ജേതാക്കളായി. ഫൈനലിൽ എറണാകുളത്തെ ടൈബ്രേക്കറിൽ 4 - 3 ന് പരാജയപ്പെടുത്തി. സെമിയിൽ എറണാകുളം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് കോഴിക്കോടിനേയും മലപ്പുറം ഒരു ഗോളിന് തിരുവനന്തപുരത്തേയും പരാജയപ്പെടുത്തി. മാത്യൂ ടി.തോമസ് എം.എൽ.എ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഡോ.റെജിനാൾഡ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോയി പൗലോസ്, ടോംജോസ്, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |