ന്യൂഡൽഹി:നമോ ആപ്പ് നവീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും വികസനവും വിലയിരുത്താൻ കഴിയുന്ന തരത്തിൽ ആപ്പ് പരിഷ്ക്കരിച്ചത്. ഇതിന്റെ പുതിയ ലിങ്ക് ട്വിറ്ററിൽ പങ്ക് വച്ച് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആപ്പിൽ ക്വിസ്, വേഡ് സെർച്ച് ഇമേജ് സെക്ഷൻ തുടങ്ങിയ നൂതന മാർഗ്ഗങ്ങളിലൂടെ രാജ്യത്തെ വികസന മുന്നേറ്റങ്ങൾ പങ്കിടാൻ കഴിയുന്ന തരത്തിലാണ് പരിഷ്ക്കരണം. നമോ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു കോടിയിലധികം ഡൗൺലോഡുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |