ചങ്ങനാശേരി . സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലിൽ കേരളാപ്രദേശ് സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സത്യഗ്രഹസമരം നടന്നു. സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി ജെ ലാലി, ഇ പി രാഘവൻപിള്ള, മിനി കെ ഫിലിപ്പ്, ഡി സുരേഷ്, വി പി മോഹനൻ, കെ പി മാത്യു, ജൂഡ്സൺ ഫെർണാണ്ടസ്, ജോയിച്ചൻ എഴുത്തുപള്ളി, ജിജി ഇയ്യാലിൽ, സെലിൻ ബാബു, രതീഷ് രാജൻ, ലാലിച്ചൻ മറ്റപറമ്പിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |