ബംഗളൂരു: കർണ്ണാടകയിലെ കൽബുർഗി ജില്ലയിൽ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേർ പൊള്ളലേറ്റ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. മിനിലോറിയുമായി കൂട്ടിയിടിച്ച ബസിൽ തീപടരുകയായിരുന്നു.
ഗോവയിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |