ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് പൊരുതുന്നു. ബൗളർമാർ നിറഞ്ഞാടുന്ന മത്സരത്തിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 132 റൺസിന് ഓൾഔട്ടായിരുന്നു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ 141 റൺസിന് ഓൾഔട്ടാക്കിയ ന്യൂസിലൻഡ് രണ്ടാം ദിനം ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 174/4 എന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി തികച്ച ഡാരിൽ മിച്ചലും ടോം ബ്ലണ്ടലുമാണ് ക്രീസിൽ. അവർക്കിപ്പോൾ 165 റൺസിന്റെ ലീഡുണ്ട്.രണ്ടാം ഇന്നിംഗ്സിൽ 56/4 എന്ന നിലയിൽ തകർന്ന അവസ്ഥയിൽ നിന്നാണ് മിച്ചലും ബ്ലണ്ടലും കിവികളെ കരകയറ്റിയത്. പോട്ട്സ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തേ 116/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 141ന് ഓൾഔട്ടായി. സൗത്തി നാലും ബൗൾട്ട് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |