തിരുവനന്തപുരം: കഴക്കൂട്ടത്ത് മദ്ധ്യവയസ്കനെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ രണ്ടുപേരെ കഴക്കൂട്ടം പൊലീസ് പിടികൂടി. കഴക്കൂട്ടം ഇലിപ്പക്കുഴി പുതുവൽ പുത്തൻ വീട്ടിൽ ചക്കു എന്ന അജീഷ് (27), കിഴക്കുംഭാഗം ബിജു ഭവനിൽ ബിജു (35) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
കഴക്കൂട്ടത്തെ ബാറിന് സമീപത്തുകൂടി നടന്നുവരികയായിരുന്ന കാര്യവട്ടം സ്വദേശി സുധീർ ആർ. നായരെ മർദ്ദിച്ച് നിലത്തിട്ട പ്രതികൾ നാലരപ്പവന്റെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിനു, മിധുൻ, തുളസീധരൻ നായർ, സി.പി.ഒമാരായ അൻവർ ഷാ, അരുൺ എസ്. നായർ, സജാദ് ഖാൻ ,പ്രദീപ് എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |