കുന്നന്താനം : ജില്ലയിലെ കെ റെയിൽ അലൈൻമെന്റ് പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ് വൃക്ഷത്തൈ നട്ടു. പുത്തൻപുരയ്ക്കൽ രാധാ എൻ. നായരുടെ വീട്ടുവളപ്പിൽ സമരനായിക സിന്ധു ജെയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി, കോശി പി. സ്കറിയ, പ്രസാദ് ജോർജ്, വിശാഖ് വെൺപാല, അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ഷിജു എം.എസ്, അഭിലാഷ് വെട്ടിക്കാടൻ, അഭിജിത് പാലത്തിങ്കൽ, വിഷ്ണു പ്രസാദ്, ഗോകുൽ അമ്പാടി, ബാബു കുറുമ്പേശ്വരം, അജ്മൽ, ലിജോ പുളിമ്പളി, ജിനു ബ്രില്ലിന്റ്, ബ്ലെസ്സൺ പത്തിൽ, ആശിഷ് ഇളംകുറ്റൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |