SignIn
Kerala Kaumudi Online
Saturday, 04 May 2024 2.36 AM IST

സം​സ്ഥാ​ന​ ​കോ​ളേ​ജ് ​ഗെ​യിം​സ് കി​രീ​ട​മു​യ​ർ​ത്തി സെന്റ് ജോസഫിലെ പെ​ൺ​പു​ലി​കൾ

sports

കൊച്ചി: സെന്റ് ജോസഫിലെ പെൺപുലികൾ കളം നിറഞ്ഞപ്പോൾ 11-ാമത് കേരള കോളേജ് ഗെയിംസ് സ്വർണ്ണക്കപ്പ് ആദ്യമായി ഇരിഞ്ഞാലക്കുടയിലേക്ക്. അത്ലറ്റിക്സിൽ കിരീടമുയർത്തിയ എം.എ കോളേജിനെ ഒരു പോയിന്റിന് പിന്നിലാക്കിയാണ് സെന്റ് ജോസഫിന്റെ പെൺപടകൾ ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സ് പുരുഷ വനിതാ വിഭാഗങ്ങളിൽ ഒന്നാമതായ എം.എ കോളേജിന് ഏഴ് വിഭാഗങ്ങളിലായി 10 പോയിന്റാണ് ലഭിച്ചത്. കണ്ണൂർ എസ്.എൻ കോളേജിനാണ് മൂന്നാം സ്ഥാനം. ഒമ്പത് പോയിന്റ്.

പുരുഷ വിഭാഗം റെസ്ലിംഗിൽ ജേതാക്കളായതും വനിതാ റെസ്ലിംഗിൽ രണ്ടാം സ്ഥാനവും ഫുട്‌ബാളിൽ മൂന്നാം സ്ഥാനവും നേടിയാണ് എസ്.എൻ. കോളേജ് മൂന്നാം സ്ഥാനമുറപ്പിച്ചത്. വനിതാ വിഭാഗം ബോക്‌സിംഗിലെ ഒന്നാം സ്ഥാനവും വനിതാ വിഭാഗം ബാസ്‌ക്കറ്റ് ബാളിലെ രണ്ടാം സ്ഥാനവുമാണ് സെന്റ് ജോസഫിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയത്. അത്‌ലറ്റിക്‌സിനെ കൂടാതെ ഫുട്ബാൾ നീന്തൽ തുടങ്ങിയ ഇനങ്ങളിലെ പോയിന്റാണ് പോയവർഷം എം.എ കോളേജിനെ ചാമ്പ്യന്മാരാക്കിയത്. ഇക്കുറി അത്‌ലറ്റിക്‌സിൽ മാത്രമൊതുങ്ങി എം.എ കോളേജിന്റെ ആധിപത്യം.


എം.എയെ വെല്ലാനാളില്ല

മൂന്ന് ദിനങ്ങളിലായി നടന്ന അത്ലറ്റിക് മീറ്റിൽ 131 പോയിന്റ് നേടിയാണ് എം.എ കോളേജ് ഗെയിംസിൽ തിളങ്ങിയത്.പുരുഷ വനിതാ വിഭാഗങ്ങളിൽ യഥാക്രമം 81, 50 പോയിൻുകൾ കൈപ്പിടിയിലൊതുക്കി. 16 സ്വർണം, 14 വെള്ളി, 9 വെങ്കലം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് (78 പോയിന്റ്) റണ്ണേഴ്‌സ് അപ്പ്. എറണാകുളം മഹാരാജാസ് കോളേജ് 23 പോയിന്റുമായി ഓവറോൾ പട്ടികയിൽ മൂന്നാമതെത്തി. ചങ്ങനാശേരി അസംപ്ഷൻ (19), പാലാ അൽഫോൺസ (14) കോളേജുകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തിയത്. അത്‌ലറ്റിക് മീറ്റിന്റെ അവസാന ദിനം 200 മീറ്ററിൽ മഹാരാജാസ് കോളേജിന്റെ ഭാവിക വി.എസ് പുതിയ മീറ്റ് റെക്കാഡിട്ടു. 24.90 സെക്കൻഡിലായിരുന്നു ഫിനിഷിംഗ്.

പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​
കോ​ളേ​ജിന് നേട്ടം

കൊ​ച്ചി​:​ ​കേ​ര​ള​ ​കോ​ളേ​ജ് ​ഗെ​യിം​സി​ലെ​ ​വോ​ളി​ബാ​ളി​ൽ​ ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജും​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ​ത്ത​നാ​പു​രം​ ​സെ​ന്റ് ​സ്റ്റീ​ഫ​ൻ​സ് ​കോ​ളേ​ജും​ ​കി​രീ​ട​മു​യ​ർ​ത്തി.​ ​പു​രു​ഷ​ ​വി​ഭാ​ഗം​ ​ഫൈ​ന​ലി​ൽ​ ​കോ​ല​ഞ്ചേ​രി​ ​സെ​ന്റ് ​പീ​റ്റേ​ഴ്‌​സ് ​കോ​ളേ​ജി​നെ​യാ​ണ് ​പാ​ലാ​ ​സെ​ന്റ് ​തോ​മ​സ് ​മു​ട്ടു​കു​ത്തി​ച്ച​ത്.​ ​ആ​ദ്യ​ ​സെ​റ്റ് ​കൈ​വി​ട്ടെ​ങ്കി​ലും​ ​സെ​ന്റ് ​പീ​റ്റേ​ഴ്‌​സ് ​ശ​ക്ത​മാ​യി​ ​തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ ​(22​–25,​ 25​–17,​ 25​–21,​ 25​–20​).​ ​ദേ​വ​ഗി​രി​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​കോ​ളേ​ജി​നാ​ണ് ​മൂ​ന്നാം​ ​സ്ഥാ​നം.​ ​വ​നി​താ​ ​വി​ഭാ​ഗം​ ​ഫൈ​ന​ലി​ൽ​ ​പ​ത്ത​നാ​പു​രം​ ​സെ​ന്റ് ​സ്റ്റീ​ഫ​ൻ​സ് ​കോ​ളേ​ജ് ​പാ​ലാ​ ​അ​ൽ​ഫോ​ൻ​സാ​ ​കോ​ളേ​ജി​നെ​യാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ആ​ദ്യ​ ​ര​ണ്ട് ​സെ​റ്റ് ​സ്വ​ന്ത​മാ​ക്കി​യ​ ​സെ​ന്റ് ​സ്റ്റീ​ഫ​ൻ​സ് ​മൂ​ന്നാം​ ​സൈ​റ്റ് ​കൈ​വി​ട്ടു.​ ​എ​ന്നാ​ൽ​ ​ജ​യ​മാ​വ​ർ​ത്തി​ക്കാ​ൻ​ ​അ​ൽ​ഫോ​ൻ​സ​യ്ക്കാ​യി​ല്ല.​ ​(25​–19,25​–16,16​–25,​ 25​–21​).​ ​ച​ങ്ങ​നാ​ശേ​രി​ ​അ​സം​പ്ഷ​ൻ​ ​കോ​ളേ​ജാ​ണ് ​മൂ​ന്നാ​മ​ത്.

എം.​ഇ.​എ​സ് ​മ​മ്പാ​ട്
​ഫുട്ബാൾ ചാ​മ്പ്യ​ന്മാർ

കൊ​ച്ചി​:​ ​ഫ​റൂ​ക്ക് ​കോ​ളേ​ജി​നെ​ ​പെ​നാ​ൾ​ട്ടി​യി​ൽ​ ​വീ​ഴ്ത്തി​ ​എം.​ഇ.​എ​സ് ​മ​മ്പാ​ട് ​കേ​ര​ള​ ​കോ​ളേ​ജ് ​ഗെ​യിം​സ് ​ഫു​ട്ബാ​ൾ​ ​കി​രീ​ടം​ ​ഉ​യ​ർ​ത്തി.​ ​പ​ന​മ്പ​ള്ളി​ന​ഗ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ക​ലാ​ശ​പ്പോ​രി​ൽ​ ​മ​മ്പാ​ട് ​നാ​ല് ​കി​ക്കു​ക​ൾ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.​ ​ഫാ​റൂ​ക്ക് ​മൂ​ന്ന് ​കി​ക്ക് ​ന​ഷ്ട​പ്പെ​ടു​ത്തി.​ ​എം.​ ​അ​ർ​ജു​ൻ,​ ​അ​മ​ർ​ദാ​സ്,​ ​എം.​ഡി.​ ​അ​ബ്ദു​ൾ​ ​റ​മീ​ഫ്,​ ​ടി.​കെ.​ ​ജ​സ്റ്റി​ൻ​ ​എ​ന്നി​വ​ർ​ ​മ​മ്പാ​ടി​നാ​യി​ ​വി​ജ​യ​ ​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​എം.​ഡി.​ ​ഫാ​രി​സ്,​ ​അ​ബ്ദു​ൾ​ ​സ​മീ​ദ് ​എ​ന്നി​വ​രാ​ണ് ​ഫാ​റൂ​ക്കി​ന്റെ​ ​ഗോ​ൾ​ ​സ്കോ​റ​ർ​മാ​ർ.​ ​ഇ​രു​ടീ​മു​ക​ൾ​ക്കും​ ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​അ​ധി​ക​സ​മ​യ​ത്ത് ​പോ​ലും​ ​ആ​ർ​ക്കും​ ​സ്‌​കോ​ർ​ ​ബോ​ർ​ഡ് ​തു​റ​ക്കാ​നാ​യി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​മ​ത്സ​രം​ ​പെ​നാ​ൽ​ട്ടി​യി​ലേ​ക്ക് ​വ​ഴി​തു​റ​ന്ന​ത്.​ ​ആ​ദ്യ​സെ​മി​യി​ൽ​ ​ക​ണ്ണൂ​ർ​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജി​നെ​ 3​-2​ന് ​തോ​ൽ​പ്പി​ച്ചാ​ണ് ​എം.​ഇ.​എ​സ് ​കി​രീ​ട​പ്പോ​രി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​സ​ന്തോ​ഷ് ​ട്രോ​ഫി​യി​യി​ലെ​ ​ഗോ​ൾ​ഡ​ൻ​ ​ബൂ​ട്ട് ​താ​രം​ ​ജെ​സി​ൻ​ ​ടി.​കെ.​ ​മ​മ്പാ​ട് ​കോ​ളേ​ജി​നാ​യി​ ​കി​ക്ക് ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.​ ​സെ​മി​യി​ൽ​ ​ജെ​സി​ൻ​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ ​നേ​ടി​യി​രു​ന്നു.​ ​ര​ണ്ടാം​ ​സെ​മി​യി​ൽ​ ​കോ​ട്ട​യം​ ​ബ​സേ​ലി​യ​സ് ​കോ​ളേ​ജി​നെ​ ​എ​തി​രി​ല്ലാ​ത്ത​ ​നാ​ല് ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്താ​യി​രു​ന്നു​ ​ഫാ​റൂ​ഖ് ​കോ​ളേ​ജ് ​എ​ത്തി​യ​ത്.

അ​സം​പ്ഷ​നും​ ​കേ​ര​ള​ ​വ​ർ​മ്മ
കോ​ളേ​ജി​നും​ ​​ ​വിജയമധുരം

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​കോ​ളേ​ജ് ​ഗെ​യിം​സ് ​ബാ​സ്‌​ക്ക​റ്റ്ബാ​ൾ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ച​ങ്ങ​നാ​ശേ​രി​ ​അ​സം​പ്ഷ​നും​ ​തൃ​ശൂ​ർ​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ളേ​ജി​നും​ ​കി​രീ​ടം.​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ഫെ​ന​ലി​ൽ​ ​അ​സം​പ്ഷ​ൻ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സെ​ന്റ് ​ജോ​സ​ഫ് ​കോ​ളേ​ജി​നെ​ ​തോ​ൽ​പി​ച്ചു.​ ​സ്‌​കോ​ർ​ 50​-30.​ ​ച​ങ്ങ​നാ​ശേ​രി​ ​എ​സ്.​ബി​ ​കോ​ളേ​ജി​നെ​ 69​-45​ ​എ​ന്ന​ ​സ്‌​കോ​റി​നാ​ണ് ​കേ​ര​ള​വ​ർ​മ്മ​ ​കോ​ളേ​ജ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ഇ​രു​വി​ഭാ​ഗ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ് ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​ആ​ലു​വ​ ​ജീ​വാ​സ് ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​മെ​ഡ​ലു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.

സ്വർണ റെക്കാഡിൽ
മുത്തമിട്ട് ഭാവിക

കൊ​ച്ചി​:​ ​ത​രി​പ്പ​ണ​മാ​യ​ ​ട്രാ​ക്കി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​ ​ഭാ​വി​ക​ ​വി.​എ​സ്.​ ​കോ​ളേ​ജ് ​ഗെ​യിം​സ് ​അ​ത്‌​ലി​ക്സി​ന്റെ​ ​അ​വ​സാ​ന​ ​ദി​നം​ 200​ ​മീ​റ്റ​റി​ൽ​ ​റെ​ക്കാ​ഡി​ൽ​ ​മു​ത്ത​മി​ട്ടു.​ 24.9​ ​സെ​ക്ക​ൻ​ഡി​ലാ​ണ് ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കേ​ളേ​ജി​ലെ​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​ഫി​നി​ഷിം​ഗ് ​ലൈ​ൻ​ ​തൊ​ട്ട​ത്.​ 2018​ൽ​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ടീ​ച്ചിം​ഗ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ​ ​ശ്രു​തി​രാ​ജി​ന്റെ​ ​റെ​ക്കാ​ഡ് ​പ​ഴ​ങ്ക​ഥ​യാ​യി.​ ​മീ​റ്റി​ൽ​ ​അ​തി​വേ​ഗ​ക്കാ​രി​യാ​ണ് ​ഭാ​വി​ക.​ ​കോ​ളേ​ജ് ​ഗെ​യിം​സ് ​റി​ലേ​യി​ലും​ ​സ്വ​ർ​ണ​മു​ണ്ട്.​ ​സി.​ബി.​എ​സ്.​ഇ​ ​ദേ​ശീ​യ​ ​കാ​യി​ക​മേ​ള​യി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ഭാ​വി​ക​ ​മ​ഹാ​രാ​ജാ​സ് ​കോ​ള​ജ് ​ഗ്രൗ​ണ്ടി​ൽ​ ​ത​ന്നെ​യാ​ണ് ​പ​രി​ശീ​ലി​ക്കു​ന്ന​ത്.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​സ്വ​ദേ​ശി​ ​വി.​കെ​ ​ഷാ​ജി​യും​ ​സി.​ബി.​ ​വി​ദ്യ​യു​മാ​ണ് ​മാ​താ​പി​താ​ക്ക​ൾ.


റെ​ക്കാഡ് ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​കാ​ര്യ​മാ​യ​ ​പ്രാ​ക്ടീ​സി​ല്ലാ​തെ​യാ​ണ് ​മീ​റ്റി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.
വി.​എ​സ്.​ ​ഭാ​വിക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.