ആളൂർ: അരങ്ങേറ്റക്കാരൻ സുവേദ് പർക്കാർ (പുറത്താകാതെ 104) നേടിയ സെഞ്ച്വറിയുടെ പിൻബലത്തിൽ രഞ്ജി ട്രോഫി ക്വാർട്ടറിൽ മുംബയ് ഉത്തരാഖണ്ഡിനെതിരെ ഒന്നാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. സർഫ്രാസ് ഖാനാണ് (69) സ്റ്റമ്പെടുക്കുമ്പോൾ സുവേദിനൊപ്പം ക്രീസിൽ. പ്രിഥ്വി ഷാ (21), യശ്വസി ജയ്സ്വാൾ (35), അർമാൻ ജാഫർ (60) എന്നിവരുടെ വിക്കറ്റുകളാണ് മുംബയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റും ദീപക് ധപോല നേടി. മറ്റൊരു ക്വാർട്ടറിൽ ജാർഘണ്ഡിനെതിരെ ബംഗാൾ ആദ്യദിനം 301/1 എന്ന അതിശക്തമായ നിലയിലാണ്. സുദീപ് കുമാർ ഗരാമി (പുറത്താകാതെ 106) സെഞ്ച്വറി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |