ജനീവ : പ്രവാചകനെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസിന്റെ വക്താവ്. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കി. വിവാദ പരാമർശം സംബന്ധിച്ച് പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രവാചകനെതിരായ പരാമർശം:
ഇന്ത്യയ്ക്കെതിരെ താലിബാൻ
പ്രവാചകനെതിരായ പരാമർശത്തിനെതിരെ താലിബാൻ രംഗത്ത്. ഇസ്ലാമിനെ അധിക്ഷേപിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെ കൂടാതെ ഇറാഖ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ജോർദ്ദാൻ, കുവൈറ്റ്, പാകിസ്ഥാൻ, ബഹ്റൈൻ, മാലിദ്വീപ്, ലിബിയ, തുർക്കിയെ, ഇന്തോനേഷ്യ തുടങ്ങി 15ഓളം രാജ്യങ്ങളാണ് വിവാദ പരാമർശത്തിനെതിരെ തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |