കൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി ഒഴിവാക്കാൻ പതിനായിരത്തിലധികം അദ്ധ്യാപക തസ്തികകൾക്ക് അടിയന്തരമായി നിയമനാംഗീകാരം നൽകണമെന്ന് കെ.പി. എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ആവശ്യപ്പെട്ടു. കെ.പി.എസ്. ടി.എ. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു.സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എ. ഉണ്ണി, സംസ്ഥാന കമ്മിറ്റി അംഗം സാബു വർഗീസ്,സംസ്ഥാന കൗൺസിലർ ഷൈനി ബെന്നി, ജില്ലാ ഭാരവാഹികളായ ടീന സേവൃർ, തോമസ് പീറ്റർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |