പയ്യന്നൂർ : ഐ.എസ്.ഡി.സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ " ഇസ്ദാ " യുടെ ആഭിമുഖ്യത്തിൽ 11, 12 തിയ്യതികളിൽ സ്കൂളിൽ മെഡിക്കൽ ഉപകരണ വിതരണവും വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.11 ന് രാവിലെ 9.30 ആരംഭിക്കും. 1988 ൽ ആരംഭിച്ച വിദ്യാലയത്തിൽ പഠിച്ച് ഡോക്ടർമാരായിത്തീർന്ന പൂർവ്വ വിദ്യാർത്ഥികളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് പ്രകൃതിജീവനം, വ്യക്തി ശുചിത്വം, യോഗ, കരാട്ടെ ഉത്ബോധന ക്ലാസ്, മാജിക്ക് ഷോ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ സി.എ. മുഹമ്മദ് ദാവൂദ്,ഡോ: എം.ടി.പി.അബ്ദുൾ ബാസിദ്, ഡോ: സജ്ല ഷാഹുൽ ഹമീദ്, ഷക്കീർ ഖാദർ കക്കുളത്ത്,ഷാഹിദ് മാമ്പിള്ളി സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |