പത്തനംതിട്ട: ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസ് ദേശിയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.ആർ.സന്തോഷ്കുമാർ നിർവഹിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രി പീഡിയാട്രിക് വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ.ഡി.ബാലചന്ദർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ ആശുപത്രി ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സുരേഷ്കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇലന്തൂർ ഗവൺമെന്റ് നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഫ്ളാഷ് മോബും, ചുട്ടിപ്പാറ എസ്.എം.ഇ. കോളേജ് ഒഫ് നേഴ്സിംഗ് വിദ്യാർത്ഥികൾ ക്ലബ് ഫൂട്ട് ബോധവത്ക്കരണ പോസ്റ്റർ പ്രദർശനവും നടത്തി.
ജില്ലയിലെ വിവിധ അങ്കണവാടികളിൽ ആർ.ബി.എസ്.കെ. നേഴ്സുമാർ മുഖാന്തിരം ക്ലാസുകളും, കുട്ടികളുടെ സ്ക്രീനിംഗും നടത്തി. റാന്നി താലൂക്ക് ആശുപത്രി ജൂനിയർ കൺസൾട്ടന്റ് ഡോ.ജോസ് തോമസ് ക്ലബ് ഫൂട്ടിനെക്കുറിച്ച് അവബോധ ക്ലാസ് സോഷ്യൽ മീഡിയായിലൂടെ നിർവഹിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എല്ലാ ബുധനാഴ്ചകളിലുമാണ് ക്ലബ് ഫൂട്ട് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഫോൺ 9946661390, 9946107321.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |