പെരിന്തൽമണ്ണ: മൗലാന ആശുപത്രിയും പെരിന്തൽമണ്ണ ഗൈനക്കോളജി സൊസൈറ്റിയും സംയുക്തമായി ഗൈനക്കോളജിസ്റ്റുകൾക്കായി മൗലാന ആശുപത്രി ഓപ്പറേഷൻ തിയേറ്ററിൽ തൽസമയ സർജ്ജറി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പ്രശസ്ത ഗൈനക് കീഹോൾ സർജ്ജറി വിദഗ്ദരായ ഡോ.പി.ജി.പോൾ, ഡോ.കുര്യൻജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സർജ്ജറി ടെക്നിക്കുകളുടെ സാദ്ധ്യതകളെ പറ്റി വിശകലനം നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള 50ഓളം സ്ത്രീരോഗ വിദഗ്ദർ പങ്കെടുത്തു. നേരത്തെ പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ മൗലാന ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ.സീതി നിർവഹിച്ചു. ഡോ.അബ്ദുൽ വഹാബ്, ഡോ.മുഹമ്മദ് ഇസ്മാഈൽ, ഡോ.റിയാസ് അലി, ഡോ.കൊച്ചു എസ്.മണി, ഡോ. കുഞ്ഞുമൊയ്തീൻ, ഡോ. പവിത്ര മഹേഷ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |