കണ്ണൂർ: ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെയുള്ള അക്രമത്തിൽ പ്രതിഷേധവുമായി ചെറുക്കാൻ കോൺഗ്രസ് .കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, വി.എം സുധീരൻ, തുടങ്ങിയ നേതാക്കൾ പാർട്ടി കണ്ണൂരിൽ നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തും.പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലവെട്ടിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലാകോൺഗ്രസ് കമ്മിറ്റി 15ന് നടത്തുന്ന ഉപവാസ സമരത്തിൽ സുധീരൻ പങ്കെടുക്കും.
രാവിലെ ഒൻപതരയ്ക്ക് തുടങ്ങുന്ന ഉപവാസ സമരം വൈകുന്നേരം മൂന്നിന് സമാപിക്കും. ഇതിനിടെ കണ്ണൂർ ഡി.സി.സി ഓഫിസ് ഉൾപ്പെടെയുള്ള പാർട്ടി കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്, നേതാക്കളായ സതീശൻ പാച്ചേനി, പി.ടി.മാത്യു എൻ.പി.ശ്രീധരൻ, അഡ്വ.റഷീദ് കവ്വായി, സുരേഷ്ബാബു എളയാവൂർ, രാജീവൻ എളയാവൂർ , സി.ടി.ഗിരിജ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |