SignIn
Kerala Kaumudi Online
Sunday, 25 September 2022 2.06 AM IST

ഇന്ത്യക്കാർക്കുള്ള വിസാ നിരോധനം നീക്കാനെരുങ്ങി ചൈന

china

ന്യൂഡൽഹി : കൊവിഡ് പശ്ചാത്തലത്തിൽ രണ്ടു വർഷം മുമ്പ് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും വിസ അനുവദിക്കാൻ ചൈന നടപടി തുടങ്ങി.

ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് മടങ്ങിയെത്താനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും ജോലി പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിസ അപേക്ഷകൾ സ്വീകരിക്കുമെന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചിരിക്കുകയാണ്. അതേസമയം, വിനോദസഞ്ചാരത്തിനും സ്വകാര്യ ആവശ്യങ്ങൾക്കുമുള്ള വിസകൾക്കുള്ള നിയന്ത്രണം തുടരും.

2020 മുതൽ കൊവിഡിനെ തുടർന്ന് ചൈനയിലേക്ക് തിരിച്ചുപോകാനാകാതെ ഇന്ത്യയിൽ കുടുങ്ങികിടക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് സാങ്കേതിക വിദഗ്ദ്ധർക്കും കുടുംബാംഗങ്ങൾക്കും ചൈനയുടെ തീരുമാനം ഏറെ ആശ്വാസകരമാകും. ഇന്ത്യയിൽ കുടുങ്ങിപ്പോയ കുടുംബങ്ങളെ തിരികെയെത്തിക്കാൻ ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ചൈനയിലുള്ള നിരവധി ഇന്ത്യൻ പൗരന്മാർ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർത്ഥിച്ചിരുന്നു.

ഇന്ത്യക്കാരെ കൂടാതെ, ചൈനീസ് പൗരന്മാരുടെ കുടുംബാംഗങ്ങൾക്കും ചൈനയിൽ സ്ഥിര താമസ പെർമിറ്റുള്ള വിദേശികൾക്കും കുടുംബങ്ങളെ കാണാൻ ചൈനയിലേക്ക് പോകാനും വിസയ്ക്കായി അപേക്ഷിക്കാമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.