കുവൈറ്റ് സിറ്റി: ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിനെതിരെ കുവൈറ്റിൽ നിയമം ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. ഈജിപ്റ്റ്, ബംഗ്ലാദേശ് പൗരന്മാരാണ് അറസ്റ്റിലായത്.
പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്തായിരുന്നു പ്രകടനം.
കുവൈറ്റിൽ പ്രവാസികൾ അനുവാദം വാങ്ങാതെ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം ലംഘിച്ചതിനെതിരെയാണ് നടപടി. പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |