ന്യൂയോർക്ക് : അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി ഇന്ത്യൻ റെസ്റ്റോറന്റിനെ തിരഞ്ഞെടുത്തു. ഷിക്കാഗോയിലെ ജെയിംസ് ബിയേഡ് ഫൗണ്ടേഷനാണ് നോർത്ത് കാരലീനയിലെ ആഷ്വില്ലിലുള്ള ' ചായ് പാനി " എന്ന ഇന്ത്യൻ റെസ്റ്റോറന്റിന് മികച്ച റെസ്റ്റോറന്റിനുള്ള പുരസ്കാരം നൽകിയത്.
മിതമായ നിരക്കിൽ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ലഭ്യമാകുന്ന ഇവിടെ ഭേൽ പുരി, സ്വീറ്റ് പൊട്ടേറ്റോ ചാട്ട്, ചിക്കൻ പക്കോട, ഗ്രീൻ മാംഗോ ചാട്ട്, ആലു ടിക്കി ചാട്ട് തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളുടെ നീണ്ടനിരയാണുള്ളത്.
കൂടാതെ, ഫ്യൂഷൻ റാപ്പുകൾ, ബർഗർ, വട പാവ്, മസാല ഫിഷ് റോൾ, ദക്ഷിണേന്ത്യൻ - ഉത്തരേന്ത്യൻ വിഭവങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയും ലഭിക്കും. 2009ലാണ് ചായ് പാനി പ്രവർത്തനമാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |