പത്തനംതിട്ട : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൺ ഒന്നാം വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 19 ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2.30ന് കൺവൻഷൻ ആരംഭിക്കും. റീജിയൻ ഡയറക്ടർ ജോർജ്ജ് ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സാംസൺ ഐസക്ക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 300ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 5.30 ന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ റീജണൽ ഡയറക്ടർ പ്രൊഫ.കോശി തോമസ്, ജോർജ് ഡാനിയൽ, ജേക്കബ് വർഗീസ്, സാംസൺ ഐസക്ക് , ഡോ. വിനോദ് രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |