ഓമല്ലൂർ : ആര്യഭാരതി ഹൈസ്കൂളിലെ രക്ഷകർതൃ സമിതിയുടെ യോഗം വികാരി ജനറൽ മോൺ. ഡോ.ഷാജി മാണികുളം ഉദ്ഘാടനം ചെയ്യുന്നു. പി. ടി. എ പ്രസിഡന്റ് തോമസ് മാത്യുവിന്റെ അദ്ധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപകൻ ലിജു ജോർജ്, ലോക്കൽ മാനേജർ ഫാ.വർഗീസ് ചാമക്കാലായിൽ, ലതാകുമാരി പി, സജയൻ ഓമല്ലൂർ, എബിമോൻ എൻ.ജോൺ, ബിന്ദു പി.എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ സ്കൂൾ വിദ്യാർത്ഥി ജിനി ജെയിംസിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |