SignIn
Kerala Kaumudi Online
Thursday, 19 September 2024 7.07 AM IST

ഗാന്ധി പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് ഉപവാസമരം

Increase Font Size Decrease Font Size Print Page
samaram
മഹാത്മാവേ മാപ്പ് എന്ന മുദ്രാവാക്യവുമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ ഏകദിന ഉപവാസം കോൺഗ്രസ് നേതാവ് എ.ഡി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ മന്ദിരത്തിൽ നടത്തിയ ഏകദിന ഉപവാസ സത്യാഗ്രഹ സമരം എ.ഡി. മുസ്തഫ ഉദ്ഘാടനം ചെയ്തു.ഗാന്ധി പ്രതിമയുടെ തലയറുത്തതിലൂടെ ഇന്ത്യയുടെ ആത്മാവിന്റെ ശിരസാണ് അറുത്ത് മാറ്റപ്പെട്ടിരിക്കുന്നത്. അതിക്രമം നടത്തിയവരെ സാമൂഹ്യ വിരുദ്ധരെന്നൊ, നി കൃഷ്ടരെന്നൊ വിളിച്ചാൽ പോര കുലദ്രോഹികളെന്നാണവരെ വിളിക്കേണ്ടത് . മഹാത്മാഗാന്ധി മരിക്കും വരെയും കോൺഗ്രസുകാരനായിരുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കാരനുമായിരുന്നില്ല. എന്തിനും ഏതിനും സംസാരിക്കുന്ന സാംസ്‌കാരിക നായകന്മാർ ഗാന്ധി പ്രതിമ തകർത്തതിനെക്കുറിച്ച് എന്തേ സംസാരിക്കുന്നില്ല. ഇവരെല്ലാം എവിടെ പോയെന്നും എ.ഡി.മുസ്തഫ ചോദിച്ചു. കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.രാജൻ , എം.പി.വേലായുധൻ, ഇ.വി.ജി.നമ്പ്യാർ .കെ.ഭാസ്‌കരൻ മാസ്റ്റർ, കെ.വി.ഗംഗാധരൻ, ഡോ.കെ.ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.