ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം നടത്തുന്ന ഏജൻസികൾ രാഹുൽ ഗാന്ധിക്ക് എം.പി എന്ന പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. അന്വേഷണ ഏജൻസികൾ എം.പി എന്ന നിലയിലുള്ള അവകാശം നൽകാതെ ചോദ്യം ചെയ്യലിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ എം.പിമാർ നൽകിയ പരാതിയോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. പാർലമെന്റിലെ നടപടിക്ക് വേണ്ടിയാണ് എം.പി മാർക്ക് പ്രത്യേക പരിഗണന. കോൺഗ്രസ് എം.പിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടങ്ങളനുസരിച്ച് പരിശോധിക്കുമെന്നും ഓം ബിർള പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |