മുണ്ടക്കയം ഈസ്റ്റ്. ഐ.എൻ.ടി.യു.സി വാർഷികവും തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് അംഗങ്ങൾക്കുള്ള മഴക്കോട്ട് വിതരണവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് വി.സി.ജോസഫ് വെട്ടിക്കാട്ട്, ഡി.സി.സി പ്രസിഡന്റ് കെ.എം.ഷാജഹാൻ, ഡി.സി.സി സെക്രട്ടറി ബെന്നി പെരുവന്താനം, പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാട്ട്, കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി, ഡി.സി.സി മെമ്പർമാരായ സി.റ്റി.മാത്യു ചരളേൽ, സണ്ണി തട്ടുങ്കൽ, ജാൻസി ടോമി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത് ഒറ്റപ്ലാക്കൽ, ശാന്തമ്മ മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |