ലണ്ടൻ : കഴിഞ്ഞ ദിവസം നടന്ന ഹാലെ ഓപ്പൺ ഫൈനലിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാസിനോട് തോറ്റെങ്കിലും റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്വെദേവ് എ.ടി.പി റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.ജർമ്മൻ താരം അലക്സാണ്ടർ സ്വെരേവാണ് രണ്ടാം റാങ്കിൽ. നിലവിലെ വിംബിൾഡൺ ജേതാവ് നൊവാക്ക് ജോക്കോവിച്ച് മൂന്നാം റാങ്കിലാണ്. ഇത്തവണയും ഫ്രഞ്ച് ഓപ്പൺ നേടിയ റാഫേൽ നദാൽ നാലാം റാങ്കിലുണ്ട്. ഹാലെയിൽ മെദ്വെദേവിനെ തോൽപ്പിച്ച് കിരീടം നേടിയ ഹ്യൂബർട്ട് രണ്ട് പടവുകയറി പത്താം റാങ്കിലെത്തി. ക്വീൻസ് ക്ളബ് കിരീടം നേടിയ മാറ്റിയോ ബരേറ്റിനി 11-ാം റാങ്കിലുണ്ട്.
കഴിഞ്ഞ വിംബിൾഡണിന് ശേഷം പരിക്ക് കാരണം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മുൻ ഒന്നാം നമ്പർ താരം റോജർ ഫെഡറർ 96-ാം റാങ്കിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |