SignIn
Kerala Kaumudi Online
Thursday, 19 September 2024 10.25 AM IST

യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും, സന്നദ്ധത അറിയിച്ചു, തൃണമൂൽ കോൺഗ്രസിലെ സ്ഥാനങ്ങൾ ഒഴിയും

Increase Font Size Decrease Font Size Print Page
yashwant-sinha

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തൃണമൂല്‍ കോണ്‍ഗ്രസ് പദവികള്‍ അദ്ദേഹം ഒഴിയും.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമായെന്ന് സിൻഹ അറിയിച്ചു. തന്റെ തീരുമാനം മമത ബാനര്‍ജി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ആദ്യം മുതൽക്കേ സാദ്ധ്യത കൽപ്പിച്ചിരുന്നവരിൽ ഒരാളാണ് സിൻഹ.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കൾ യോഗം കൂടുന്നതിന് തൊട്ടുമുൻപാണ് സന്നദ്ധത അറിയിച്ച് സിൻഹ രംഗത്തെത്തിയത്. 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം ന്യൂഡൽഹിയിലാണ് നടക്കുന്നത്.

ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സിന്‍ഹയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ബീഹാറില്‍ നിന്നുള്ള രാഷ്ട്രീയ നേതാവും മുന്‍ ബി.ജെ.പി കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിന്‍ഹ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, YASHWANT SINHA, YASHWANT SINHA CANDIDATE, PRESIDENT ELECTION, YASHWANT, THRINAMUL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.