SignIn
Kerala Kaumudi Online
Thursday, 19 September 2024 10.02 AM IST

കർഷകരുടെ അജ്ഞത മുതലെടുത്ത് കൂട്ടി​ക്കലർത്തി​ നാനോ യൂറി​യ കച്ചവടം

Increase Font Size Decrease Font Size Print Page
nano

കൊല്ലം: കാർഷിക മേഖലയുടെ വളർച്ചയ്ക്കായി പുറത്തിറക്കിയ ദ്രാവക രൂപത്തിലുള്ള നാനോ യൂറിയയുടെ ഉപയോഗം സംബന്ധി​ച്ച് കർഷകർക്കുള്ള അജ്ഞത മുതലെടുക്കാൻ ഉത്പാദകർ നേരിട്ട് വിതരണം ചെയ്യാതെ കൂട്ടുവള കമ്പനികൾക്ക് നൽകുന്നതായി ആക്ഷേപം.

നാനോ യൂറിയയുടെ ഗുണങ്ങളെക്കുറിച്ചും പ്രയോഗ രീതിയെക്കുറിച്ചും കർഷകർക്ക് അറിവില്ലാത്തതിനാൽ, ഈ ഉത്പന്നം വിൽക്കുന്ന സ്ഥാപനങ്ങൾ ഫീൽഡ് ഡെമോൺസ്ട്രേഷൻ ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികൾ നടത്തണമെന്ന കൃഷി ഡയറക്ടറേറ്റിന്റെ ഉത്തരവ് മറികടന്നാണ് കൂട്ടുവള വിതരണം നടത്തുന്നത്.

നാനോ യൂറിയ, ജൈവ വളങ്ങൾ എന്നിവയ്‌ക്കൊപ്പം രാസവളങ്ങൾ കൂട്ടുവളമായി ചേർക്കരുതെന്ന കേന്ദ്ര സർക്കാർ നിർദ്ദേശവും വളം വി​തരണക്കാർ ലംഘിക്കുകയാണ്. കൂട്ടുവള നിർമ്മാണത്തിനാവശ്യമായ നേർവളങ്ങളുടെ ദൗർലഭ്യവും നാനോ യൂറിയയ്ക്കൊപ്പം രാസവളങ്ങൾ ചേർക്കാൻ കമ്പനികളെ നിർബന്ധിതരാക്കുന്നു.

മണ്ണിന്റെ ഘടനയും അമ്ലത്വത്തിന്റെ അളവും കണക്കിലെടുത്ത് ഉപയോഗിക്കേണ്ട വളങ്ങൾ തോന്നുംപടി വിൽക്കുന്നതാണ് ഇപ്പോഴത്തെ രീതി. കേരളത്തി​ലെ മണ്ണിന് അമ്ലത്വം കൂടുതലാണെങ്കിലും പലയിടങ്ങളിലും അളവിന്റെ തോത് വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ വളം വില്പന അടിച്ചേൽപ്പിക്കുന്ന കൂട്ടുവള നിർമ്മാണ കമ്പനികൾക്കെതിരെ വളം ഡീലർമാർ കൃഷി വകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടറേറ്റ് കൂട്ടുവള കമ്പനികൾക്കെതി​രെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നിട്ടും കമ്പനികൾ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കർഷകർ ആരോപിക്കുന്നു.

ദ്റാവക നാനോ യൂറിയ സവിശേഷതകൾ

1. പൗഡർ രൂപത്തിലായിരുന്നു ആദ്യം ലഭ്യമായിരുന്നത്

2. 100 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് യൂറിയയിൽ 46 കിലോഗ്രാം നൈട്രജനാണുള്ളത്. ഇത്രയും നൈട്രജന് അരലി​റ്ററിന്റെ ഒരു കുപ്പി നാനോ യൂറിയ മതി

3. ഡ്രോൺ ഉപയോഗിച്ച് തളിക്കാം. പാടങ്ങളിൽ വെള്ളം നിറഞ്ഞുനിൽക്കുമ്പോഴും ഇലകളിൽ തളിക്കാൻ ബുദ്ധിമുട്ടില്ല.

4. യൂറിയ വളത്തിലുള്ള ഫില്ലറുകൾ കൃഷിയിടത്തിൽ വീണുണ്ടാകുന്ന ദോഷം ഒഴിവാക്കാനാകും

5. കർഷകർക്ക് യൂറിയ വാങ്ങുന്നതിനുള്ള ചെലവ് കുറയും

6. ഒരു ലീറ്റർ വെള്ളത്തിൽ 4 മില്ലി ലീറ്റർ ദ്രാവക നാനോ യൂറിയ ചേർത്താണ് വിളകളിൽ തളിക്കുന്നത്

കൃഷിവകുപ്പി​ന്റെ നിർദ്ദേശങ്ങൾ
 രാസവളങ്ങളുടെ ടാഗിംഗ് മൊത്തക്കച്ചവട തലത്തിലും ചില്ലറ വ്യാപാരി തലത്തിലും പാടില്ല

 നാനോ യൂറിയ, ജൈവവളങ്ങൾ എന്നിവയിൽ യൂറിയയും പൊട്ടാഷും ചേർക്കരുത്

 നാനോ യൂറിയ വിൽക്കുന്ന സ്ഥാപനങ്ങൾ ഫീൽഡ് ഡെമോൺസ്ട്രേഷൻ ഉൾപ്പെടെയുള്ള ബോധവത്കരണ പരിപാടികൾ നടത്തണം

കർഷകർക്ക് നേരിട്ട് വിതരണം ചെയ്യുന്നതിന് പകരം കൂട്ടുവള നിർമ്മാണത്തിനാവശ്യമായ നേർവളങ്ങൾക്കൊപ്പം നിർബന്ധപൂർവം നാനോ യൂറിയ അടിച്ചേൽപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

കേരള ഫെർട്ടിലൈസർ മിക്സ്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.