വയനാട്: മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിനിടെ മുൻ മന്ത്രി എം.എം മണിയെ നിറത്തിന്റെ പേരിൽ പരിഹസിച്ച് ലീഗ് നേതാവും ഏറനാട് എംഎൽഎയുമായ പി.കെ ബഷീർ. കറുപ്പ് കണ്ടാലും പർദ്ദ കണ്ടാലും മുഖ്യമന്ത്രിയ്ക്ക് പേടിയാണെന്ന് പറഞ്ഞ പി.കെ ബഷീർ സംസ്ഥാന കമ്മിറ്റിയ്ക്ക് എം.എം മണി ചെന്നാൽ എന്താകും സ്ഥിതിയെന്നും മണിയുടെ കണ്ണും മുഖവും കറുപ്പല്ലേ എന്നും ചോദിച്ചു. വയനാട്ടിൽ സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന കൺവെൻഷൻ വേദിയിലായിരുന്നു പി.കെ ബഷീർ എംഎൽഎയുടെ വിവാദ പ്രസംഗം.
ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കിൽ നാലുമണിക്കൂർ ജനം റോഡിൽ കിടക്കേണ്ട അവസ്ഥയാണെന്നും സൗദി രാജാവ് പോയാൽ അഞ്ച് മിനുട്ട് ബ്ളോക്കുണ്ടാകും, ഇവിടെ പ്രസിഡന്റോ പ്രധാനമന്ത്രിയോ പോയാൽ ഇരുപത് മിനുട്ട് ബ്ളോക്കുണ്ടാകുമെന്നും അഭിപ്രായപ്പെട്ട ശേഷമാണ് വിവാദപരാമർശം പി.കെ ബഷീർ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |