പത്തനംതിട്ട : മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും 2007 ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമായി അനുരജ്ഞന ഉദ്യോഗസ്ഥരായി നിയമനത്തിന് അനുയോജ്യരായ ആളുകളുടെ ഒരു പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടൂർ, തിരുവല്ല മെയിന്റനൻസ് ട്രൈബ്യുണലിൽ ആയിരിക്കും പ്രവർത്തനം. അപേക്ഷ ജൂലായ് 11നകം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മണ്ണിൽ റീജൻസി ബിൽഡിംഗ്, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ സമർപ്പിക്കണം.യോഗ്യത: മുതിർന്ന പൗരന്മാരുടെ അല്ലെങ്കിൽ ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന രണ്ടു വർഷത്തെ കളങ്കരഹിതമായ സേവന ചരിത്രം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0468 2 325168.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |