കൊല്ലം: ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ബീച്ചിൽ വിമുക്തി ജ്വാലതെളിക്കൽ ചടങ്ങ് നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അഫ്സാന പർവീൺ ലഹരിവിരുദ്ധ സന്ദേശം നൽകും. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ്, എൻഫോഴ്സ്മെന്റ് അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ട്, എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താൻ സ്കൂൾ സന്ദർശനം, പരിശോധന, ശുചീകരണം, ലഹരി വിരുദ്ധ ക്ലാസുകൾ, സൈക്കിൾ റാലി, മെഡിക്കൽ ക്യാമ്പ്, സ്മാർട്ട് ക്ലാസുകൾ ഉപയോഗപ്പെടുത്തി ലഹരി വിരുദ്ധ ഹ്രസ്വചിത്ര പ്രദർശനം, പാവനാടകം, യോഗ പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചതായി അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |