കോഴിക്കോട്: ചെറുകിട വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ വി.കെ.സി പ്രൈഡ് അവതരിപ്പിച്ച 'ഷോപ്പ് ലോക്കൽ' സമ്മാന പദ്ധതി 30ന് അവസാനിക്കും. വൻകിട ഓൺലൈൻ, ഇ-കൊമേഴ്സ് കമ്പനികളുടെ മത്സരത്തിൽ പ്രതിസന്ധി നേരിടുന്ന അയൽപക്ക വ്യാപാര സ്ഥാപനങ്ങളിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പ്രാദേശിക വിപണിക്ക് ഊർജം പകരാനുമാണ് വി.കെ.സി 'ഷോപ്പ് ലോക്കൽ' കാമ്പെയിന് തുടക്കമിട്ടത്.
നേരിട്ട് കടകളിലെത്തി വി.കെ.സി ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ആഴ്ചതോറും സമ്മാനവും നൽകുന്നുണ്ട്. തിരഞ്ഞെടുക്കുന്നവർക്ക് മെഗാ സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. കേരളത്തിനു പുറമെ ആന്ധ്ര, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും 30ന് സമ്മാന പദ്ധതി അവസാനിക്കും. പദ്ധതിയുടെ ആദ്യ മാസങ്ങളിൽ കേരളത്തിലെ 15,000ത്തോളം ചെറുകിട കച്ചവടക്കാർക്ക് കാമ്പെയിൻ അനുഗ്രഹമായി. കേരളത്തിലെ വിജയത്തെ തുടർന്നാണ് ഇതര സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. പ്രാദേശിക വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് വി.കെ.സി ഗ്രൂപ്പ് ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |