SignIn
Kerala Kaumudi Online
Friday, 20 September 2024 2.24 PM IST

മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ അമ്പത്തിരണ്ടുകാരൻ നേരിട്ടത് ജെ സി ബി ഉപയോഗിച്ച്; ദൃശ്യങ്ങൾ പങ്കുവച്ച് പൊലീസ്

Increase Font Size Decrease Font Size Print Page

jcb

വെർമോണ്ട്: മകന്റെ അറസ്റ്റ് തടയാൻ ജെ സി ബി ഉപയോഗിച്ച് പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച് പിതാവ്. അമേരിക്കയിലെ വെർമോണ്ടിലാണ് സംഭവം. ആക്രമണക്കേസിലും മോഷണക്കേസിലും പ്രതിയായ മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെയാണ് അമ്പത്തിരണ്ടുകാരൻ ജെ സി ബി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ വെർമോണ്ട് സ്റ്റേറ്റ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെ വിലങ്ങുവച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. അമ്പത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തു. പൊലീസുകാർക്ക് നേരെയുള്ള ആക്രമണത്തിനും അറസ്റ്റിനെ തടസപ്പെടുത്തുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

jcb

'കഴിഞ്ഞാഴ്ച ആക്രമണ-മോഷണ കേസുകളിലെ പ്രതിയെ പിടികൂടാൻ ഹാർഡ്‌വിക്കിലെ അയാളുടെ വീട്ടിൽ പോയി. പ്രതിയുടെ മാതാപിതാക്കൾ അറസ്റ്റ് തടയാൻ ശ്രമിച്ചു. ഇയാളുടെ പിതാവ് പൊലീസിനെ ഭീഷണിപ്പെടുത്തി. കൂടാതെ ജെസിബി ഉപയോഗിച്ച് ആക്രമിക്കൻ ശ്രമിച്ചു. ഭാഗ്യവശാൽ, പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ' വെർമോണ്ട് പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, FATHER, SON, CAMERA, POLICE, EXCAVATOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.