ക്വലാലംപൂർ: മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി എയ്സ് എച്ച്. എസ് പ്രണോയ് രണ്ടാം റൗണ്ടിലെത്തി. പുരുഷ സിംഗിൾസിൽ ഒന്നാം റൗണ്ടിൽ മലേഷ്യൻ താരം ഡാരൻ ലിയ്യൂവിനെയാണ് പ്രണോയ് കീഴടക്കിയത്. സ്കോർ: 21 -14, 17-21, 21-18.
അതേസമയം ഇന്ത്യയുടെ സായ് പ്രണീതും സമീർ വർമ്മയും ആദ്യറൗണ്ടിൽ പുറത്തായി. ലോക ആറാം നമ്പർ താരം ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിംഗിനോടാണ് സായ് പ്രണീതിനോട് തോറ്റത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ തന്നെ ജോനാഥാൻ ക്രിസ്റ്റിയോടാണ് സമീർ വർമ്മ തോറ്റത്. വനിതാ ഡബിസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - എൻ. സിക്കി റെഡ്ഡി സഖ്യവും പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |