SignIn
Kerala Kaumudi Online
Thursday, 19 September 2024 4.33 PM IST

ഇംഗ്ളണ്ട് ടെസ്‌റ്റിന് നായകനെ തീരുമാനിച്ചില്ലെന്ന് ദ്രാവിഡ്; രോഹിത്തിന് നാളെ വീണ്ടും കൊവിഡ് പരിശോധന നടത്തും

Increase Font Size Decrease Font Size Print Page
sharma

ബിർമിംഗ്ഹാം: ജൂലായ് ഒന്നിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റിൽ ക്യാപ്‌റ്റനെ തീരുമാനിച്ചിട്ടില്ലെന്ന് ടീം ഇന്ത്യ കോച്ച് രാഹുൽ ദ്രാവിഡ് അറിയിച്ചു. ജസ്‌പ്രീത് ബുമ്ര അഞ്ചാം ടെസ്‌റ്റിൽ ടീം ഇന്ത്യയെ നയിക്കും എന്ന് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്. 'രോഹിത് മെഡിക്കൽ ടീം നിരീക്ഷണത്തിലാണ്. ഇതുവരെ രോഹിത്തിനെ ഒഴിവാക്കിയിട്ടില്ല. ഇനിയും 36 മണിക്കൂറോളം മത്സരം ആരംഭിക്കാൻ ബാക്കിയുണ്ട്. ഇന്ന് രാത്രിയും നാളെയും രോഹിത്തിന് കൊവിഡ‌് ടെസ്‌റ്റുണ്ട്.' ദ്രാവിഡ് അറിയിച്ചു.

നേരത്തെ ലെസ്റ്റർഷെയറുമായുളള ഇന്ത്യയുടെ സന്നാഹമത്സരത്തിനിടെയാണ് രോഹിത്ത് കൊവിഡ് രോഗബാധിതനായത്. ആദ്യ ഇന്നിംഗ്സിൽ രോഹിത്ത് 25 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിന് മുൻപാണ് രോഗം സ്ഥിരീകരിച്ചത്. എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടീം ഇന്ത്യ ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാൽ രോഹിത്ത് പരിശീലനത്തിനെത്തിയില്ല. ടെസ്റ്റ് ഉപനായകനായ കെ എൽ രാഹുലും പരിക്കേറ്റ് പുറത്തായിരുന്നു.

വിരാട് കൊഹ്ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 21ന് മുന്നിലായിരിക്കെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അവശേഷിക്കുന്ന ടെസ്റ്റ് നീട്ടിവച്ചത്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും പരമ്പരയിലുണ്ടാകും. ആദ്യ നാല് ടെസ്റ്റുകളിൽ ഇംഗ്ളണ്ടിനെ നയിച്ചത് ജോ റൂട്ട് ആയിരുന്നെങ്കിൽ അഞ്ചാം ടെസ്റ്റിൽ ബെൻ സ്‌റ്റോക്‌സാണ് ക്യാപ്റ്റൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ROHIT SHARMA, INDIAN CAPTAIN, RAHUL DRAVID, JUSPRIT BUMRAH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.