SignIn
Kerala Kaumudi Online
Thursday, 26 September 2024 5.15 AM IST

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തേൻ വിൽപ്പനയ്ക്ക് സ്റ്റാൾ

Increase Font Size Decrease Font Size Print Page
honey-
തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ തേൻ വിൽപ്പന സ്റ്റാൾ

തിരുവല്ല: റെയിൽവേയുടെ വൺ സ്റ്റേഷൻ വൺ പ്രോഡക്റ്റ് പദ്ധതി പ്രകാരം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തേൻ വിൽക്കുന്നതിനായി സ്റ്റാൾ തുടങ്ങി. ട്രെയിൻ യാത്രികർക്ക് രാജ്യത്തെ ഗ്രാമീണ ഉത്പ്പന്നങ്ങൾ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കുന്ന പദ്ധതിയാണ് വൺ സ്റ്റേഷൻ വൺ പ്രോഡക്ട്. തദ്ദേശിയരായ സംരംഭകർക്ക് അധിക വരുമാനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. കേരളത്തിൽ ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം സ്റ്റേഷനുകളെയാണ് പദ്ധതിയിലേക്ക് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ചെങ്ങന്നൂരിൽ പുകരഹിത കുടംപുളി, കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളാണ് തിങ്കളാഴ്ച മുതൽ തുടങ്ങിയത്. പദ്ധതിപ്രകാരം സ്റ്റേഷനുകളിൽ ഉത്‌പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് കിയോസ്‌ക്, സ്റ്റാളുകൾ എന്നിവ 15 ദിവസത്തേക്ക് 1000 രൂപ നിരക്കിൽ അനുവദിക്കും. അർഹരായ വ്യക്തികൾ, ഉത്‌പന്നങ്ങൾ, സ്റ്റേഷനുകൾ എന്നിവ തീരുമാനിക്കാനുള്ള അവകാശം റെയിൽവേയ്ക്കാണ്. ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാകണം. കരകൗശല ഉത്പ്പന്നങ്ങൾ, കൈത്തറി, പരമ്പരാഗത വസ്ത്രങ്ങൾ, കാർഷികോത്പന്നങ്ങൾ തുടങ്ങിയവയ്ക്കാണ് മുൻഗണന. തിരുവല്ലയിൽ സ്റ്റാളിന്റെ ഉദ്ഘാടനം ഉപജില്ലാ വ്യവസായ ഓഫീസർ സ്വപ്ന ദാസ് നിർവഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ റെയിൽവേ ചീഫ് കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ വി.രാജീവ് പദ്ധതി വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.