ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തേയും റെക്കാഡ് താഴ്ചയിലേക്ക് . ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 79.04ലേക്ക് കൂപ്പുകുത്തി. ചരിത്രത്തിലാദ്യമായാണ് രൂപ 79 മറികടക്കുന്നത്.
ആഗോളതലത്തിൽ ക്രൂഡ് വില കൂടിയതും ഇന്ത്യയിൽ നിന്ന് വിദേശഫണ്ടുകളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിച്ചതുമാണ് രൂപയെ ദുർബലമാക്കുന്നത്. ഓഹരിവിപണിയുടെ വീഴ്ചയും രൂപയെ തളർത്തി.
രൂപയുടെ ദയനീയവഴി
(തീയതി - രൂപയുടെ മൂല്യം)
2022 ജനുവരി 01 : 74.51
ഫെബ്രുവരി 01 : 74.76
മാർച്ച് 01 : 75.78
ഏപ്രിൽ 01: 75.95
മേയ് 01: 76.52
ജൂൺ 01: 77.58
ജൂൺ 29 : 79.04
(റഷ്യ യുക്രെയിനുമേൽ കടന്നുകയറിയ 2022 ഫെബ്രുവരി 22ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 74.64 എന്ന നിലയിലായിരുന്നു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |